Cucumis metuliferus 

മുള്ളൻകക്കിരി


 

 
 
കുക്കുമിസ് മെറ്റുലിഫെറസ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന മുള്ളൻകക്കിരി

ഇലയിലും, തണ്ടിലും പരുപരുത്ത രോമങ്ങൾ നിറഞ്ഞ സസ്യ ഭാഗങ്ങളോടെ, വള്ളിയായി പടര്‍ന്നു വളരുന്ന ഒരു ഏകവർഷി സസ്യമാണ് ,

ആഫ്രിക്കൻ മുള്ളൻ കക്കിരി, അല്ലെങ്കിൽ ഇംഗ്ലീഷ് തക്കാളി എന്ന് പൊതുവേ അറിയപ്പെടുന്ന ഇതിനെ,

കിവാനോ, ജെല്ലിമെലോൺ, ഹോൺഡ് മെലോൺ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു.

രോമിലമായ ഇലയുടെ അരികുകൾ പല്ലുകൾ പോലെ കാണപ്പെടുന്നു.

മഞ്ഞ നിറത്തിൽ, ആൺ പെൺ പൂക്കൾ പ്രത്യേകം , പ്രത്യേകം വിരിയുന്നു.

വെളളരി വർഗ്ഗത്തിൽപ്പെട്ട മുള്ളൻ കക്കിരി , നിറയെ മുള്ളുകൾ പോലുള്ള പുറം തൊലിയും, നീണ്ട് ഉരണ്ട ഫലത്തോടുകൂടിയതുമാണ്.

 പച്ച നിറമുള്ള പഴങ്ങൾ പഴുക്കുമ്പോൾ ഓറഞ്ചു കലർന്നു മഞ്ഞനിറത്തിലേയ്ക്ക് മാറുന്നു.

പഴത്തിന്റെ മുള്ളുകൾ പോലുള്ള പുറംതൊലി മാറ്റിയാൽ ഉൾഭാഗത്ത് പച്ചയും മഞ്ഞയും കലർന്ന ഉൾക്കാമ്പ് ജെല്ലി പോലെ കാണാം,
ഈ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം.

വിത്തുകൾക്കൊപ്പം നിറഞ്ഞു നിൽക്കുന്ന ജെല്ലിക്ക് രുചികരമായ
പുളിപ്പ് കലർന്ന മധുര രസമാണ്.

വിത്തുകൾ ദീർഘവൃത്താകൃതിയിലുള്ളതും പരന്നതും 6 മുതൽ 9 മില്ലീമീറ്റർ വരെ നീളമുള്ളതുമാണ്.

ഒരു ചെടിയിൽ നിന്ന് 30-മുതൽ 40 കായ്കൾ വരെ - കാലാവസ്ഥ അനുകൂലമായ സാഹചര്യങ്ങളിൽ ലഭിക്കും .

ആഫ്രിക്കൻ പ്രദേശങ്ങളിൽ നിന്നുത്ഭവിച്ച ഇത്, മരുഭൂമി പ്രദേശങ്ങളിൽ നന്നായി വളരുന്നു.  

 ജാം, ജ്യൂസ്, ലഘുപാനീയങ്ങൾ തുടങ്ങി നിരവധി രുചികരമായ പാചകങ്ങളിൽ ഉപയോഗിക്കാവുന്ന ഒന്നാണ് ഈ ഫലങ്ങൾ. 

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് മുള്ളന്‍ കക്കിരി. . 

 ഇതില്‍ സിങ്ക് ,വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. 

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി ചർമ്മ സംരക്ഷണത്തിനുവരെ ഇതിന്റെ ഫലങ്ങൾ സുരക്ഷിത പരിഹാരമാണ്. -

നിരവധി - ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാണ് , ഇതിന്റെ ഫലങ്ങളിലടങ്ങിട്ടുള്ള ഘടകങ്ങൾ.

 കേരളത്തില്‍ പല സ്ഥലങ്ങളിലും ഇപ്പോള്‍ കൃഷി ചെയ്യുന്ന ഈ വെള്ളരി വർഗ്ഗത്തിന്,

ജൈവവളങ്ങളും, സാധാരണപരിചരണവും നൽകിയാൽ . മൂന്ന് മാസത്തിനകം വിളവെടുക്കാം. 

പടർന്നു പന്തലിക്കാനുള്ള സൗകര്യം നൽകണം. 

ടെറസ്സിലും, പോളിഹൗസിലും കൃഷി ചെയ്യാം. 

 പച്ചനിറം മാറി കായ്കൾക്ക് മഞ്ഞനിറമാകുമ്പോളാണ് വിളവെടുപ്പിന് യോജിച്ചസമയം.

ചെടിയിൽ നിന്ന് വേർപെടുത്തിയ കായ്കൾ ഏകദേശം ഒരാഴ്ചകൊണ്ട് പഴുക്കും. പത്ത് ദിവസത്തോളം കേടാകാതെ സൂക്ഷിക്കാം

വളരെ ഗുണകരമായ മുള്ളന്‍ കക്കിരി, നമുക്കും നട്ട് വളര്‍ത്താം,

ഒരു തൈ നടൂ...പ്രകൃതിയെ സംരക്ഷിക്കൂ..
Thanks for watching Please SUBSCRIBE Aimas_plants_world. 


.