ഹിന്ദു പുരാണത്തിൽ കടമ്പ് മരം വളരെ പ്രാധാന്യത്തോടെ നിറഞ്ഞുനിൽക്കുന്നതായി കാണാം,അത്രയ്ക്കും പവിത്രമാണ് ഈ വൃക്ഷം ,
ശ്രീകൃഷ്ണ ഭഗവാൻ്റെ പ്രിയപ്പെട്ട വൃക്ഷമാണ് കടമ്പ്, യമുനാ തീരത്ത് ഭഗവാൻ ഓടകുഴൽ നാദപ്രപഞ്ചം തീർത്തത് കടമ്പിൻ മുകളിൽ
ഇരുന്നാണ്,
യമുനയിൽ കുളിച്ചു കൊണ്ടിരുന്ന ഗോപികമാരുടെ വസ്ത്രം കവർന്ന് വച്ചതും ,ഭഗവാൻ്റെ രാസലീലകളും,കടമ്പിനെ മഹത്വവൽക്കരിക്കുന്നു.
പുണ്യ ഭാഗവതത്തിൻ്റെ പ്രസക്ത ഭാഗത്തിൽ ഗരുഡ ഭഗവാൻ ദേവലോക-ത്തുനിന്ന് ദിവ്യശക്തിയുള്ള അമൃതുമായി വരുന്ന വഴി ക്ഷീണമകറ്റാനായി ..
യമുനാനദിക്കരയിലെ കടമ്പ് വൃക്ഷത്തിൽ വിശ്രമിക്കാനായി ഇരിക്കുകയും, കുറച്ച് അമൃത് മരത്തിൽ വീഴുകയും, കടമ്പിന് അമരത്വം ലഭിക്കുകയും ചെയ്തു.
ഉഗ്രവിഷമുള്ള കാളിയ സർപ്പം യമുനാനദിയിൽ വിഷം ചീറ്റിയപ്പോൾ പരിസരത്തുള്ള മരങ്ങളാകെ കരിഞ്ഞു പോയി,
അമരത്വമുള്ള അമൃത് സ്പർശിച്ച കടമ്പ് മരത്തിനു മാത്രം നാശം സംഭവിക്കാതെ യമുനയുടെ തീരത്ത് നിലകൊണ്ടു,
അതെ കടമ്പ് മരത്തിൻ്റെ മുകളിൽ കയറി -ശ്രീകൃഷ്ണൻ ഭഗവാൻ നദി മധ്യത്തിലേയ്ക്ക് ചാടുകയും, കാളിയമർദ്ദനം നടത്തുകയും ചെയ്യ്തു, ഈ കഥഏവർക്കും അറിവുള്ളതാണ്.
ഉത്തര മധുരയ്ക്കും ഭരത്പൂരിനും ഇടയിലുള്ള പ്രദേശങ്ങൾ മുഴുവൻ ഒരുകാലത്ത് കടമ്പുവൃക്ഷങ്ങൾ കാടുപോലെ വളർന്നിരുന്നതായി പറയുന്നു.
ആറ്റുതേക്ക്, ആറ്റുവഞ്ചി ഹരിദ്രുപീത,വെല്ലെകതമ്പ,കദം, രുക്ഷാദ്രകദം എന്നിങ്ങനെ നിരവധി പേരുകളിൽ അറിയപ്പെടുന്നു.
റൂബിയേസി (Rubiaceae) സസ്യകുടുംബത്തിൽ സിങ്കൊണോയ്ഡേ (Cinchonoidae) വിഭാഗത്തിൽ ഉൾപ്പെടുന്നു ഒരിനം ഇലപൊഴിയും മരമാണ് കടമ്പ് ,
ജലാശയങ്ങളുടെ തീരത്തും ഈർപ്പമുള്ള നിത്യഹരിത വന പ്രദേശങ്ങളിലും കടമ്പ് സമൃദ്ധമായി വളരുന്നു.
ആറ്റിൻ കരയിൽ സമൃദ്ധമായി വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന് ഇതിനു പേരുണ്ടായത്.
കേരളത്തിൽ നിത്യഹരിത വനങ്ങളിലും, അപൂർവ്വമായി സമതലങ്ങളിലും കടമ്പ് മരം കാണപ്പടുന്നു.
വിശാലമായ ശാഖകളോടെ ആദ്യത്തെ 6-8 വർഷങ്ങളിൽ അതിവേഗം വളരുകയും,ശേഷം വളർച്ച സാവകാശത്തിൽ ആകുകയും ചെയ്യുന്നു.
30 മുതൽ 45 മീറ്റർ ഉയരത്തിൽ വളരുന്ന ഇതിൻ്റെ ഇലകൾക്ക് ഏകദേശം 25 Cm നീളവും 8 Cmവരെ വീതിയുമുണ്ടാകും.
അണ്ഡാകൃതിയിലുള്ള ഇലകൾ സമ്മുഖമായാണ് കാണുന്നത്, ഇലപൊഴിയും മരമെങ്കിലും ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിൽ പൂർണമായും ഇല പൊഴിക്കുന്നില്ല.
4 - 5 വർഷം പ്രായമുള്ള മരങ്ങൾ സാധാരണ മഴക്കാലാത്താണ് പുഷ്പിക്കുന്നത്. വൃക്ഷത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പൂക്കൾ കുലകളായി ഉണ്ടാകുന്നു.
മൊട്ടിട്ട് മാസങ്ങളോളം നിന്നാലും മഴ നല്ലപോലെ പെയ്താൽ
മാത്രമാണ് പൂവ് വിരിയുന്നത്.
മനോഹരമായ ഒരു പന്തിന്റെ ആകൃതിയാണ് കടമ്പിന്‍പൂവിന്. കുഞ്ഞുപൂക്കളുടെ കൂട്ടമാണ് ഗോളാകാരത്തിൽ കാണപ്പെടുന്നത്.
പൂക്കൾക്ക് ചുവപ്പ് കലർന്ന ഓറഞ്ച് നിറമാണ്,ചെറുസുഗന്ധവും മധുരസവുമുള്ള പൂക്കൾക്ക് അഞ്ചു ദളങ്ങൾ ഉണ്ട്.
കർണങ്ങളും കേസരങ്ങളും അഞ്ചു വീതം കാണപ്പെടുന്ന -
പുഷ്പങ്ങൾ ദ്വിലിംഗികളാണ്,
ചിത്രശലഭങ്ങൾക്ക് ഏറെ പ്രിയങ്കരമാണ്,മധുര രസത്തോടെ അപൂര്‍വ്വമായി വിരിയുന്ന കടമ്പിൻ പൂക്കള്‍,
രാത്രികാലങ്ങളിൽ വിരിയുന്ന ഈ പൂവിന് പ്രത്യേകതരം സുഗന്ധമാണ് ,
2.2 ഇഞ്ച് വ്യാസമുള്ള ഫലം ചെറുതും മാംസളവുമായ കാപ്സ്യൂളു കളായാണ് പരസ്പരം അടുത്ത് അടുത്തായി പൊതിഞ്ഞിരിക്കുന്നത് ,
കായ്കൾക്കുള്ളിൽ അനേകം ചെറുവിത്തുകൾ ഉണ്ടായിരിക്കും, ഇത് ആഗസ്റ്റ് മാസത്തോടെ വിളയാൻ തുടങ്ങും,
വിളഞ്ഞ കായ്കൾ സ്വയം വിഘടിച്ച് പുറത്ത് വരുന്ന വിത്തുകൾ കാറ്റ് ,ജലം, ജന്തുക്കൾ എന്നിവയിലൂടെ വ്യാപനം നടത്തുകയും ചെയ്യുന്നു.
തമിഴ്‌നാട്ടിലെ മധുര.നൂറ്റാണ്ടുകൾ മുമ്പ്,ധാരാളം കടമ്പിൻ കാടുകൾ ഉണ്ടായിരുന്ന സ്ഥലമായിരുന്നു, അതിനാല്‍ മധുര 'കദമ്പ വനം' അറിയപ്പെട്ടിരുന്നു.
തടിക്ക് കാതലും വെള്ളയും ഉണ്ടെങ്കിലും അവ തിരിച്ചറിയാൻ വിഷമമാണ്. "തേക്ക് "എന്നു വിളിക്കപ്പെടുന്നുണ്ടെങ്കിലും ഇതിൻറെ തടിക്ക് ഉറപ്പില്ല.
ധാരാളം ഔഷധഗുണങ്ങളും കൂടി അടങ്ങിയ ഒന്നാണ് കടമ്പു മരം.
കടമ്പ് മരത്തിന്റെ തൊലി, പൂവ്, കായ എന്നിവ ഔഷധഗുണം നിറഞ്ഞതാണ്.
മരത്തിന്റെ പട്ട ഉപയോഗിച്ചുള്ള കഷായം, പനി കുറയ്ക്കാൻ നല്ലതാണ്. കായുടെ നീര് പഞ്ചസാരചേർത്ത് കഴിക്കുന്നത് ഉദരരോഗത്തിന് ശമനമുണ്ടാക്കും.
കടമ്പിന്റെ വേരിൻ മേൽ തൊലി മൂത്രതടസത്തിനും മൂത്ര കല്ലിനും നല്ലതാണ്.
പൂവുണക്കി പൊടിച്ച് തേൻ ചേർത്ത് സേവാച്ചാൽ മുട്ടി മുട്ടിയുള്ള ചുമ ശമിക്കും,
തൊലിയുടെ ചൂർണം കോഴിമുട്ടയുടെ വെള്ളയിൽ കലർതി വച്ചു കെട്ടിയാൽ ഒടിവു ചതവുകൾ സുഖമാകും.
കടമ്പിൻ പഴച്ചാറു പഞ്ചസാര ചേർത്ത് കഴിച്ചാൽ തൊണ്ട വേദനയ്ക്ക് ശമന കിട്ടും, ഇത് രക്തശുദ്ധി ഉണ്ടാക്കും.
കുളിച്ച് ശരീര ശുദ്ധി വരുത്തി നല്ല വെയിലുള്ളപ്പോൾ മാത്രമേ കടമ്പിൻ്റെ തൊലിയും കായും ശേഖരിക്കാൻ പാടുള്ളു എന്നാണ് വിശ്വാസം.
പട്ടയും പൂവും ചർമ്മരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു, ഇത് ശരീരകാന്തിയും, ശക്തിയും വർദ്ധിപ്പിക്കും, കൂടാതെ കഫപിത്തരോഗങ്ങൾ, വ്രണം ജ്വരം എന്നിവ ശമിപ്പിക്കും.
കടമ്പിൻ തൊലി അണുനാശിനി കൂടിയായതിനാൽ കൊണ്ട് ഇത് പുകക്കുന്നത് കീടാണുക്കളെ ഇല്ലാതാക്കി. അന്തരീക്ഷം ശുദ്ധമാക്കും
നിരവധി ഔഷധ ഗുണങ്ങളും ഉപയോഗങ്ങളും ഉള്ള കടമ്പ് മരം,
നദീതീര സംരക്ഷണത്തിനും,മണ്ണൊലിപ്പ് തടയാനും,നമുക്ക്
പ്രയോജനപ്പെടുത്താം.
ഒരു തൈ നടു പ്രകൃതിയെ സംരക്ഷിക്കൂ..
ഔഷധ പ്രയോഗങ്ങൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക.
സ്വയം ചികിത്സ അപകടം വരുത്തി വയ്ക്കും.
Thanks for Watching
Please SUBSCRIBE
0 Comments
Thanks for your support