Indiansarsaparilla || Nannari ||

Hemidesmus indicus ||

In India, it is called ananthamoola, also known locally in Southern India as naruneendi or nannari


ഹെമിഡെസ്മസ്- ഇൻഡിക്കസ്

Hemidesmus indicus,

എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ''നറുനീണ്ടി''അപ്പോസിനേഷ്യ Apocynaceae സസ്യ- കുടുംബത്തിൽപ്പെട്ടതാണ്.

ഇംഗീഷിൽ "ഇന്ത്യൻ സർസപരില്ല" എന്ന പേരില്‍ അറിയപ്പെടുന്ന നറുനീണ്ടി,യഥാർത്ഥ സർസപരില്ലയുമായി സാമ്യമുള്ളതുകൊണ്ടാണ്- ഇതേ പേരിൽ അറിയപ്പെടുന്നത്.

സ്മിലാക്സ് ജനുസിൽ നിന്നുള്ള ഉഷ്ണമേഖലാ സസ്യമാണ് സർസപരില്ല, ഇത് തെക്കെ അമേരിക്കയിലും, അഫ്രിക്കൻ പ്രദേശങ്ങളിലും വ്യാപകമായി കാണപ്പെടുന്നു.

 ഉപയോഗവും ഗുണങ്ങളും ഏകദേശം നന്നാറിയുടെ സമാന രീതിയിൽ തന്നെയാകുന്നു.

 അനന്തമായി നീളുന്ന വേരുള്ളത് എന്നർത്ഥമുള്ള - അനന്തമുൾ എന്ന പേരിലാണ് നന്നാറി അറിയപ്പെടുന്നതെങ്കിലും, ആയുർവേദത്തിൽ ഇത് "അന്തമൂല" എന്ന പേരിലാണ് വിളിക്കപ്പെടുന്നത്.

ശാരിബാ, ഗോപവല്ലി , നന്നാറി. നറുതണ്ടി - തുടങ്ങി നിരവധി പേരുകളിലും, പ്രാദേശികമായി മറ്റ് പല പേരുകളിലും വിളിക്കപ്പെടുന്നു.

നറുനീണ്ടി സത്ത് ഉപയോഗിച്ച് വളരെ വേഗം ശരീരത്തിനു ഊർജ്ജം പ്രദാനം ചെയ്യുന്ന രുചികരമായശീതളപാനീയങ്ങൾ നിർമിക്കപ്പെടുന്നുണ്ട്.

ഇപ്പോൾ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന "നന്നാറി സർബത്തി"ൻ്റെ രുചി ആസ്വദിക്കാത്തവർ വളരെ ചുരുക്കമായിരിക്കും, 

അതിൽ അൽപ്പം ഇഞ്ചി നീരു കുടിചേർത്താൽ രുചിയും ഗുണവും കൂടും,

ഒരു ബഹുവർഷയായ ഈ പുൽച്ചെടി, വള്ളി പടർപ്പായി പറ്റിപ്പിടിച്ച് വളരുകയോ, നിലംപറ്റി വളരുകയോ ചെയ്യന്നു. ഇത് ഒന്നിടവിട്ട ഇല ഞെട്ടുകളിൽ നിന്നും ജോഡികളായി മുളപൊട്ടി വളരുന്നു.

ഇരുണ്ട പച്ചയും നിലയും കലർന്ന ഇലകളുടെ നടുവിലായി വെളുത്ത വരകൾ ഇതിൻ്റെ പ്രത്യേകത ആയതിനാൽ വളരെ വേഗത്തിൽ തിരിച്ചറിയാൻ കഴിയും,

ഇലകളുടെ അടിഭാഗം ചെറിയ നാരുകളാൽ സമൃദ്ധമാണ്.

ഏകദേശം ഒരേ അകലത്തിൽ തന്നെ സമ്മുഖമായാണ് ഇലകൾ വിന്യസിച്ചിരിക്കുന്നത്.

ഇലകളുടെ ആകൃതിയിലും വലുപ്പത്തിലും വ്യത്യാസം ഉണ്ടായിരിക്കും.

 തണ്ടും ഇലയും ചേരുന്ന ഭാഗത്തു നിന്നും, പൂങ്കുലകൾ ഉണ്ടാകുന്നു. അഞ്ചു ദലങ്ങളുള്ള വളരെ ചെറിയ പൂക്കൾക്ക് - പുറമെ പച്ചയും ഉള്ളിൽ പർപ്പിൾ അല്ലെങ്കിൽ ഓറഞ്ച് കലർന്ന മഞ്ഞ നിറവുമായിരിക്കും.

10 മുതൽ 15 സെ.മി. നീളമുളള കായ്കൾക്ക് പച്ച കലർന്ന മഞ്ഞ നിറവും - കൂർത്ത അഗ്രങ്ങളും ജോഡികളായി കാണപ്പെടുന്നതുമാണ്.

ഇതിനുള്ളിൽ കറുത്ത നിറത്തിലുള്ള ചെറു വിത്തുകൾ കാണാം. 

കൂടാതെ സസ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വെളുത്ത കറയുടെ സാന്നിദ്ധ്യമുണ്ട്.

നറുനീണ്ടിയുടെ വേരുകളും കിഴങ്ങുകളുമാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ,

 ഇവ ഉണക്കിപ്പൊടിച്ചാണ് ഔഷധത്തിനുപയോഗിക്കുന്നത്, 

ഇതിൻ്റെ ചുവന്ന നിറത്തിലുള്ള പുറംതൊലി നീക്കം ചെയ്താൽ വെളുത്ത കിഴങ്ങു കാണാൻ കഴിയും.

മണ്ണിനടിയിലേക്ക് അനന്തമായി വളരുന്ന വേരുകള്‍, കർഷകർക്ക് മുഴുവനായി പറിച്ചെടുക്കാനാവില്ല, അതിനാൽ ഒരിക്കൽ പിഴുതെടുത്താലും, വർഷകാലങ്ങളിൽ വീണ്ടും ഇവ മുളപൊട്ടി വളരുന്നു.

പ്രത്യേകതരം മണം പരത്തുന്ന നറു നീണ്ടിവേരിലും, കിഴങ്ങുകളിലും ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിരിക്കുന്നു.

അതിനാൽ .ആരോഗ്യപരിപാലനത്തിന് ആയുര്‍വേദം നിര്‍ദേശിക്കുന്ന പ്രധാന ഒഷധങ്ങളിലൊന്നാണ് ഇത്.

ഉണങ്ങിയ വേരുകളാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത്.ആയൂർവേദത്തിലെ മിക്ക ഔഷധ കൂട്ടുകളിലും, ഒരു പ്രധാന ചേരുവയാണ് നറുനീണ്ടി,

ഇത് ചേർത്ത് തയ്യാറാക്കുന്ന വെള്ളത്തിന് പ്രത്യേക മണവും രുചിയും തണുപ്പും നല്‍കി ക്ഷീണം അകറ്റി ഉന്മേഷം പ്രധാനം ചെയ്യാൻ കഴിവുണ്ട്.

നറുനീണ്ടിയിൽ മനുഷ്യ ശരീരത്തിനു ഉപകാരപ്രധമായ ധാരാളം പ്ലാന്റ്- കെമിക്കലുകള്‍ അടങ്ങിയിരിക്കുന്നു

മനുഷ്യ ശരീരത്തില്‍ ഉണ്ടാകുന്ന നീർക്കെട്ടിനും, അതിനോടനുബന്ധിച്ചുണ്ടാകുന്ന വേദനയ്ക്കും, ആശ്വാസം നൽകാൻ കഴിവുണ്ട്.

 ഇത് സന്ധിവാതം പോലെയുള്ള രോഗ നിവാരണത്തിനും വളരെ ഗുണം ചെയ്യുന്നു.ഹോർമോൺ ബാലൻസിംഗ്, പുരുഷ വന്ധ്യത, ചർമ്മരോഗങ്ങൾ, മൂത്രാശയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി നിരവധി രോഗങ്ങൾക്കു ഇതിൻ്റെ സത്ത് പ്രതിവിധിയായി ഉപയോഗിക്കുന്നു.

പല തരത്തിലുള്ള രോഗങ്ങൾക്കുമുള്ള പ്രധാന കാരണം - രക്തശുദ്ധി ഇല്ലായ്മയാണ.

ഇതിന് ഒരു പരിഹാരമായി നന്നാറി സത്ത് ഉപയോഗിക്കപ്പെടുന്നു.രക്തശുദ്ധി വരുത്തുന്നതിനോടൊപ്പം. രക്ത സംബന്ധമായ പല രോഗങ്ങളും ഒഴിവാക്കാന്‍ സഹായിക്കുന്നത് കൊണ്ടാണ്,

ആയൂർവേദ ആചാര്യന്മാർ നറു നീണ്ടിയെ നല്ലൊരു ഔഷധമായി കണ്ടത്.

നനന്നാറി യുടെ സത്ത് ശരീരത്തിൽ നിന്ന് മൂത്രവും വിയർപ്പും കൂടുതലായി പുറത്തുകളയുന്നതിനും നല്ലതാണ്.

 ഇതിലൂടെ ശരീരം ശുദ്ധീകരിക്കപ്പെടുന്നു.

വേര് ഉണക്കിപ്പൊടിച്ച പൊടി 3 ഗ്രാം വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് - രക്തത്തിലെ വിഷാംശങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

വേര് കഷായവും കല്‍ക്കവുമാക്കി വിധിപ്രകാരം നെയ്യ് കാച്ചി സേവിച്ചാല്‍, എലി കടിച്ചുണ്ടാകുന്ന രക്ത - സംബന്ധമായ അസ്വസ്ഥതകൾ മാറ്റുന്നു. രക്തം ശുദ്ധികരിക്കുന്നു.

 കിഴങ്ങ് കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ചത് തേങ്ങാ പാലില്‍ കലക്കി ഭക്ഷണത്തിനു ശേഷം കഴിക്കുന്നത് വയറു വേദനക്ക് പരിഹാരമാണ്.

ഇത് പാല്‍ക്കഷായം വച്ച് ദിവസം രണ്ടു നേരം 25 മില്ലി വീതം രണ്ടോ മൂന്നോ ദിവസം കുടിക്കുന്നത് മൂത്രസംബന്ധമായ അസുഖങ്ങള്‍ പരിഹരിക്കും .

മൂത്രാശയക്കല്ല് അകറ്റാന്‍ വേര് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

 അസ്ഥിസ്രാവം, ചുട്ടുനീറ്റല്‍, വിഷം, ചൊറി, ചിരങ്ങ് തുടങ്ങിയവ അകറ്റാന്‍ നറുനീണ്ടി ഉത്തമ ഒഷധമാണ ഇത്, ശരീരപുഷ്ടിയും ഉന്മേഷവും ഉണ്ടാക്കുന്നു.

കുടാതെ ഇതിൻ്റെ വേരിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ശരിരത്തിന് വളരെ നല്ലതാണ്.

പ്രത്യേകിച്ചു ഗർഭിണികൾക്ക് പ്രഭാതത്തിൻ ഉന്മേഷം പ്രധാനം ചെയ്യന്നു,

കൂടാതെ കരൾ ആരോഗ്യം സംരക്ഷിക്കാൻ മികച്ചതാണ് നന്നാറി.

 ഇതിലെ ഫ്‌ളേവനോയ്ഡുകളാണ് ഈ പ്രയോജം നല്‍കുന്നത്. 

ഇത് കരളിനുണ്ടാകുന്ന നാശം തടഞ്ഞ് കരൾ ആരോഗ്യത്തെ കാക്കുന്നു.

നറു നീണ്ടി തൈല ത്തിൻ്റെ ഉപയോഗത്തിലൂടെ -

സിഫിലിസ്,ഗൊണേറിയ,വാതം,മൂത്രാശയരോഗങ്ങൾ,ത്വക്‌രോഗങ്ങൾ,കുഷ്ഠം ,

തുടങ്ങി നിരവധി രോഗങ്ങൾക്ക് ആശ്വാസം ലഭിക്കുന്നു.

വീതി കുറഞ്ഞ ഇലകളോടു കുടിയ നന്നാറി ഇലകൾ ചവച്ചിറക്കുന്നത് ഉന്മേഷധായകമാണ്.

വളരെ പ്രയോജനപ്രദമായ നറുനീണ്ടി നമുക്കും നട്ടുവളർത്താം.

ഒരു തൈ നടു...പ്രകൃതിയെ സംരക്ഷിക്കു...


Thanks for watching

Please Subscribe

Aimas Plants World

YouTube Channel