Eruku | 

Calotropis gigantea 

It is a large shrub growing to 4 m (13 ft) tall. It has clusters of waxy flowers that are either white or lavender in colour. The milky juice of Calotropis procera was used against arthritiscancer, and as an antidote for snake bite....


Calotropis gigantea,

എരുക്ക് മരം പ്രത്യേകതകൾ?.

Family : Apocynaceae
Genus  : Calotropis
Species: C. gigantea

കലോട്രോപിസ് ഗിഗാൻ‌ടിയ [Calotropis gigantea] എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന
എരിക്ക്
അപ്പോസിനേഷ്യ [Apocynaceae]  സസ്യകുടുംബത്തിൽപ്പെട്ടതാണ്.,

ഇന്ത്യ ഉൾപ്പടെ നിരവധി ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കണ്ടു വരുന്നതും, ഏകദേശം അഞ്ചു മീറ്റർ ഉയരത്തിൽ വളരുന്നതുമായ ഒരു കുറ്റിച്ചെടിയാണ് എരുക്ക്,

സംസ്കൃതത്തിൽ അലർക്കം, വസുകം, ഭാസ്ക്കരം, അർക്കം തുടങ്ങി നിരവധി പേരുകളിലും, മന്ദാര, അകവന എന്ന് ഹിന്ദിയിലും ,പെല്ലർക്ക എന്ന് തമിഴിലും അറിയപ്പെടുന്നു.

ഇംഗ്ലീഷില്‍ 'മഡ്ഡര്‍ പ്ലാന്റ് ' എന്ന് പേരുള്ള
എരുക്ക് ചുവന്നതും, വെളുത്തതുമായി രണ്ടു തരത്തിൽ കാണപ്പെടുന്നു. പുഷ്പങ്ങളുടെ നിറത്തിൻ്റെ അടിസ്ഥാനത്തിൽ ഇവയെ രണ്ടായി തരം തിരിക്കുന്നു.

ചുവന്ന പൂവുകള്‍ ഉണ്ടാകുന്ന അര്‍ക്കം എന്ന വിഭാഗവും, വെളുത്ത പൂവുകള്‍ ഉണ്ടാകുന്ന അലര്‍ക്കം എന്ന വിഭാഗവുമാണ് പൊതുവേ കാണപ്പെടുന്നത്.

ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ വെള്ള എരിക്ക് , (അലർക്കം)
കേരളത്തിലെ പറമ്പുകളിലും വഴിയരികിലും വിജനമായ പ്രദേശങ്ങളിലും തീരദേശങ്ങളിലും ധാരാളമായി കാണപ്പെടുന്നു. 

യാതൊരു വിധ സംരക്ഷണവും ലഭിക്കാതെ തന്നെ, നല്ല വെയിൽ ലഭിക്കുന്ന സ്ഥലങ്ങളിൽ, കട്ടി കൂടിയ തണ്ടുകളും, ശഖോപശാഖകളോടും സമൃദ്ധമായി വളരുന്നു.

ദീർഘവൃത്താകാരത്തോടെ സമമുഖമായി കാണപ്പെടുന്ന എരുക്കിൻ്റെ ഇലകൾ, വെള്ള കലർന്ന പച്ച നിറത്തിൽ കാണപ്പെടുന്നു. ഇതിൻ്റെ, തണ്ടുകൾ അടർത്തിയാൽ വെളുത്ത കറ പുറത്തേയ്ക്ക് ഒഴുകുന്നു.

ഈ കറയിൽ കാർഡിയാക് - ഗ്ലൈക്കോസൈഡുകൾ, ഫാറ്റി ആസിഡുകൾ, കാൽസ്യം ഓക്സലേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. വേരുകളിൽ കലോട്രോപോണും അടങ്ങിയിരിക്കുന്നു .

ഇലയും തണ്ടും ചേരുന്നിടത്തു നിന്നും മണമില്ലാത്ത പൂക്കളുടെ കുലകൾ ഉണ്ടാകുന്നു.
പൂക്കൾ നീലയും വെള്ളയും കലർന്ന നിറത്തിലോ, പച്ചയും വെള്ളയും കലർന്ന നിറത്തിലോ, കുലകളായി ഉണ്ടാകുന്നു.

പൂക്കളുടെ മധ്യഭാഗത്തായി ഇളംപച്ച നിറത്തിൽ വൃത്താകാരത്തിൽ പുഷ്പ ദളമകുടം കാണപ്പെടുന്നു.
കാഴ്ചയിൽ വളരെ മനോഹരമായ പൂങ്കുലകൾ ഒരു ചെടിയിൽ നിരവധി ഉണ്ടാകുന്നു.

നീണ്ടുരണ്ടു പച്ച നിറത്തോടു കൂടിയ ഫലങ്ങൾക്കുള്ളിലായി നിരവധി വിത്തുകൾ ഉണ്ടാകുന്നു. വിത്തുകളിൽ തിളങ്ങുന്ന രോമങ്ങൾ കൂട്ടമായി കാണപ്പെടുന്നു. 
കാററിലൂടെ വിത്തു വിതരണം നടത്തുന്ന എരുക്ക് മഴക്കാലം കഴിഞ്ഞാൽ കിളിർക്കാൻ തുടങ്ങും.

വിശ്വാസ പ്രകാരം ദൈവീക കടാക്ഷമുള്ള ചെടിയായാണ് എരുക്ക്, 
ദോഷങ്ങളെ, പ്രതിരോധിക്കുന്നതിന് വെളുത്ത എരിക്കിൻ പുഷ്പങ്ങൾക്ക് ശക്തിയുണ്ട് എന്നാണ് വിശ്വാസം.

ഹൈന്ദവ ക്ഷേത്രാചാരങ്ങളിൽ സുപ്രധാന പങ്ക് വെള്ള എരിക്കിനുണ്ട്, ഹോമത്തിനായി എരുക്കിന്റെ കമ്പുകൾ ഉപയോഗിക്കുന്നു. കൂടാതെ ശിവക്ഷേത്രങ്ങളിൽ എരിക്കിൻ പൂ മാല വിഗ്രഹങ്ങളിൽ ചാർത്തുന്നു. 

അന്തരീക്ഷത്തിൽ വിഷാംശം നീക്കം ചെയ്ത് പോസിറ്റീവ് എനർജി പ്രദാനം ചെയ്യാൻ എരിക്കിനും എരിക്കിൻ പുഷ്പങ്ങൾക്കും കഴിവുണ്ട് എന്നാണ് വിശ്വാസം.

ഭഗവാൻശിവന്, വളരെയധികം ഇഷ്ടമുള്ള പുഷ്പങ്ങളിൽ ഒന്നാണ് എരിക്കിൻ പുവ്, ഇവയെ മന്ദാരപുഷ്പങ്ങൾ എന്നും അറിയപ്പെടുന്നുണ്ട്. ഒരേ സമയം വിഷവും ഔഷധഗുണങ്ങളും അടങ്ങിയിട്ടുള്ളതിനാലാണ് ഇവയെ ശിവപൂജക്ക് ഉപയോഗിക്കുന്നത്.

ആയുർവേദത്തിൽ വളരെ പ്രാധാന്യമുള്ള വെള്ള എരുക്ക് നിരവധി രോഗങ്ങളെ പ്രതിരോധിക്കാനും, സുഖപ്പെടുത്താനുമുള്ള ഔഷധമായി ഉപയോഗിച്ചു വരുന്നു.

വിഷചികിത്സയിൽ നാട്ടു വൈദ്യ ന്മാർക്കിടയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ഔഷധ സസ്യമാണ് വെള്ള എരുക്ക്, ഇതിൻ്റെ വേരു മുതൽ കറവരെ ഔഷധ പ്രധാന്യമർഹിക്കുന്നു.

പാരമ്പര്യ ചികിത്സാ രീതികളിൽ എരിക്കിൻ കറ പേപ്പട്ടി വിഷത്തിനുള്ള ഔഷധമായും, എരുക്കിൻ പൂവുകൾ ശ്വാസകോശ രോഗങ്ങളെ ശമിപ്പിക്കാനും,
അലർജിയെ പ്രതിരോധിക്കാനുമുള്ള ഔഷധമായും, ഉപയോഗിച്ചു വരുന്നു.

ആയൂർവേദ ചികിത്സയിൽ എരുക്കിന്റെ വേര്‌, വേരിന്മേലുള്ള തൊലി, ഇതിൻ്റെ കറ, ഇല, പൂവ് എന്നിവ,ഔഷധമായും , ഔഷധനിർമ്മാണത്തിനും ഉപയോഗിക്കുന്നു. 

ത്വക്ക് രോഗം, ഛർദ്ദി, രുചിയില്ലായ്മ, മൂലക്കുരു, വേദന, നീര് തുടങ്ങിയ അസുഖങ്ങൾക്ക് എരുക്കിൻ്റെ   
വിവധ ഭാഗങ്ങൾ ഉപയോഗിക്കുന്നു.

പൊക്കിളിന്റെ താഴെയുള്ള അസുഖങ്ങൾക്കാണ്‌ എരുക്ക് കൂടുതൽ ഫലപ്രദമെന്ന് സുശ്രുതസംഹിതയിൽ പ്രതിപാദിക്കുന്നു. കൂടാതെ വിയർപ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ്‌ ചരകസംഹിതയിൽ എരുക്കിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

സന്ധികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടും വേദനയും മാറാന്‍ വളരെ സഹായകരമായ ഒരു ഔഷധസസ്യമാണ് എരിക്ക്.

എരിക്കിന്‍റെ മൂത്ത ഇലകള്‍ അല്‍പ്പം ഉപ്പ് ചേര്‍ത്ത് അരച്ച്, വേദനയുള്ള സന്ധികളില്‍ പൊതിയുക. രണ്ടു മൂന്നു ദിവസത്തെ പ്രയോഗം കൊണ്ട് വേദനയും നീര്‍ക്കെട്ടും ശമിക്കും.

ഇലകൾ അരിഞ്ഞ് വെള്ളം തിളപ്പിച്ച് ഇന്തുപ്പ് ചേർത്ത് ആവി പിടിച്ചാൽ നീ രോടു കൂടിയ കാൽവേദനയ്ക്ക് ' ശമനം കിട്ടും.

നിരവധി ഔഷധഗുണങ്ങൾ ഉള്ളതിനാലും, ആചാര അനുഷ്ഠാനങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതിനാലും തീർച്ചയായും സംരക്ഷിക്കപ്പെടേണ്ട ഒന്നാണ് എരിക്ക്.

ആയുർവേദ ആചാര്യ ഗ്രന്ഥങ്ങളിലും, ഔഷധ ഗ്രന്ഥങ്ങളിലും, നിരവധി ഔഷധ പ്രയോഗങ്ങൾ പ്രതിപാദിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :


1,[ഔഷധ പ്രയോഗങ്ങൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക]

2,[കുട്ടികൾ എരിക്കിൻ ചെടിയുമായി ഇടപഴകുന്നത് കഴിയുന്നതും ഒഴിവാക്കുക,]


ഒരു തൈ നടു ... പ്രകൃതിയെ സംരക്ഷിക്കു....


Thanks for your support

Please Subscribe: aimasplantsworld