• Asparagus racemosu
  •  Shatavari (ശതാവരി ) 

 


Asparagus racemosus is a plant used in traditional Indian medicine (Ayurveda). The root is used to make medicine.


ആസ്പരാഗസ് റെസിമോസസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ശതാവരി, സംസ്കൃതത്തിൽ - ഷതാമൂലി, ഷതാവരി, ദശവീര്യ എന്നിങ്ങനെ നിരവധി പേരുകളിൽ അറിയപ്പെടുന്നു. ചെടികളും വള്ളികളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് 'അസ്പരാഗേസീ (Asparagaceae). ശതാവരി, നരിവെങ്കായം, സർപ്പപ്പോള, വെള്ളമുസ്‌ലി, ആനക്കൈത തുടങ്ങിയവ ഈ കുടുംബത്തിൽപ്പെടുന്ന സസ്യങ്ങളാണ്. ഈർപ്പമുള്ളതും ഉറപ്പില്ലാത്തതുമായ ഫലഭൂയിഷ്ഠിയുള്ള പ്രദേശങ്ങളിൽ,വള്ളി ചെടിയായി വളരാൻ കഴിയുന്ന ശതാവരി. ഇന്ത്യ, ശ്രീലങ്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ധാരാളമായി കാണപ്പെടുന്നു. 

കാണ്ഡങ്ങളിൽ മുള്ളുകളുള്ള ആരോഹിത സസ്യമായ ശതാവരിയുടെ  ഇലകൾ ചെറുമുള്ളുകളായിരൂപാന്തരപ്പെട്ടിരിക്കുന്നു. ഇലത്തണ്ട്  കാണ്ഡവുമായി കൂടി ചേരുന്ന ഭാഗങ്ങളിൽ - സൂചി പോലെയുള്ള ഫൈലോക്ലേഡുകൾ കാണപ്പെടുന്നു.

ഒറ്റ തണ്ടിൽ നിന്നും തിളങ്ങുന്ന കടും പച്ച നിറത്തിൽ നിരവധി മുള്ളുകൾ പോലെ ഇലകൾ സമ്മുഖങ്ങളായി വിന്യസിച്ചിരിക്കുന്നു. 

കാണ്ഡത്തിൽ നിന്നും വെള്ള നിറത്തിൽ കൂട്ടമായി വിരിയുന്ന പുഷ്പ്പങ്ങൾ ചെറുതും ദ്വിലിംഗികളുമാണ്. ഒരോന്നിലും ആറ് കേസരങ്ങൾ കാണാം, മാംസളമായ ഫലങ്ങൾ ചെറുതും ഗോളാകാരവുമാണ്. ചുവട്ടിൽ ധാരാളം ഔഷധ ഗുണങ്ങളടങ്ങിയ കിഴങ്ങു വേരുകൾ നിബിഡമായി കാണപ്പെടുന്നു. 

ശതാവരിയുടെ ഔഷധഗുണങ്ങൾ ഋഗ്വേദത്തിലും അഥർവ്വവേദത്തിലും പരാമർശിച്ചിട്ടുള്ളതാണ്. ആയുർവേദ ചികിത്സയിൽ ശതാവരിക്കുള്ള പ്രധാന്യം വളരെ വലുതാണ്.

ശരീരബലത്തിനും, വാത-പിത്ത ശമനത്തിനും, മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും വളരെയേറെ ഫലപ്രദമായ ഒരു ഔഷധമാണ് ശതാവരി.

വിട്ടുമാറാത്ത പനി, ആന്തരിക ചൂട് എന്നിവ ചികിത്സിക്കാനും,സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും ഈ സസ്യം വളരെ ഫലപ്രദമാണ്.

ശതാവരിയിലകളും ഇതിൻ്റെ തണ്ടുകളും നിങ്ങളുടെ ഭക്ഷണങ്ങൾക്ക് രുചിയും ഗുണവും പകരുന്ന പച്ചക്കറിയായി ഉപയോഗിക്കാം. പലവിധ രോഗങ്ങളുടെ ചികിത്സയ്ക്ക് സഹായിക്കുന്ന ശതാവരിച്ചെടി അവശ്യ സംയുക്തങ്ങളുടെ സമ്പന്ന ഉറവിടമാണ്.

ശതാവരി പൊടിയായും, ഗുളികളായും, ലേഹ്യങ്ങളും ആസവങ്ങളായും ലഭ്യമാണ്.

പുറത്തു നിന്നും വാങ്ങുന്ന ശതാവരി ഉൽപ്പന്നങ്ങൾ കഴിക്കുന്നതിനു മുൻപായി ഡോക്ടറെ സമീപിച്ച് നിർദ്ദേശങ്ങൾ ചോദിച്ചറിയുക.

ഒരു തൈ നടു .. പ്രക്രൃതിയെ സംരക്ഷിക്കൂ....

Thanks For Watching
Please SUBSCRIBE
Aimas Plants World.